ചിന്നക്കനാൽ: ചിന്നക്കനാൽ 301 കോളനിയിൽ തുടലിൽ ബന്ധിച്ച യുവാവിനെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 301 കോളനിയിൽ താമസിക്കുന്ന നിമ്മിയുടെ മകൻ കരുണി(23)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ആറരയോടെ ഇവർ താമസിക്കുന്ന വീടിനു പിറക് വശത്തെ ജനാലയിൽ തുടൽ കൊണ്ട് ബന്ധിച്ച നിലയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. കരുണിന്റെ അമ്മ പുറത്തു തുണി കഴുകാൻ പോയപ്പോഴാണ് സംഭവം.
കരുണിന്റെ മുത്തശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവർക്കു പുറത്ത് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. യുവാവിന്റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ ഇന്നു ഫോറൻസിക് പരിശോധനയ്ക്കു ശേഷം മാത്രമെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോവുകയുള്ളൂയെന്നു പോലീസ് അറിയിച്ചു.
തുടലിൽ ബന്ധിച്ച യുവാവ് പൊള്ളലേറ്റു മരിച്ചനിലയിൽ
12:54 AM Aug 20, 2022 | Deepika.com