ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

12:54 AM Aug 20, 2022 | Deepika.com
അ​യ​ർ​ക്കു​ന്നം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. സ​ഹ​യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. അ​യ​ർ​ക്കു​ന്നം പു​ന്ന​മ​റ്റ​ത്തി​ൽ ഷാ​ജി​യു​ടെ മ​ക​ൻ ദീ​പ​ക് ഷാ​ജി (17) ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് അ​ഖി​ലി​നെ കോ​ട്ട​യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ണ​ർ​കാ​ട് - കി​ട​ങ്ങൂ​ർ റോ​ഡി​ൽ ഒ​റ​വ​യ്ക്ക​ൽ ചി​റ​പ്പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം.

അ​യ​ർ​ക്കു​ന്ന​ത്ത് നി​ന്ന് ഒ​റ​വ​യ്ക്ക​ൽ ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ദീ​പ​ക്കി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ല​സ്ടു പ​ഠ​ന​ത്തി​ന് ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യു​ള​ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ദീ​പ​ക്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. അമ്മ: ബി​ന്ദു. സ​ഹോ​ദ​രി: ദി​വ്യ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴി​ഞ്ഞ്.