എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
12:54 AM Aug 20, 2022 | Deepika.com
തൃശൂർ: അരക്കിലോ എംഡിഎംഎയുമായി തൃശൂരിൽ രണ്ടു യുവാക്കൾ പോലീസിന്റെ പിടിയിലായി. കേച്ചേരി സ്വദേശികളായ ദയാൽ (27), അഖിൽ (22) എന്നിവരാണു പിടിയിലായത്. ഇവർ ഡൽഹിയിൽനിന്നാണു മയക്കുമരുന്ന് കടത്തുന്നതെന്നാണു സൂചന.