കൊച്ചി: ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടനയായ കേരള കേബിള്‍ ടിവി ഫെഡറേഷന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം 22നും 23നും ആലപ്പുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗൗരി റിസോര്‍ട്ടില്‍ 23ന് 11.30ന് പൊതുസമ്മേളനം പ്ലാനിംഗ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകരായ ശ്രീകണ്ഠന് നായര്‍, അയ്യപ്പദാസ്, രാജീവ് ദേവരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവന്, ജനറല്‍ സെക്രട്ടറി ആര്. സുനില്‍കുമാര്‍, എ.ജെ. വിക്ടര്‍, വി.എ. ഷാജി തുടങ്ങിയവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കേബിള്‍ ടിവി ഫെഡറേഷന് സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍
12:54 AM Aug 20, 2022 | Deepika.com