യാ​​ക്കോ​​ബാ​​യ സ​​ഭ​​യി​​ൽ ര​​ണ്ടു പു​​തി​​യ റ​​ന്പാ​​ന്മാ​​ർ

12:54 AM Aug 20, 2022 | Deepika.com
കോ​​​​ല​​​​ഞ്ചേ​​​​രി: യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ​​​​യി​​​​ൽ ര​​​​ണ്ടു വൈ​​​​ദി​​​​ക​​​​രെ കൂ​​​​ടി മേ​​​​ല്പ​​​​ട്ട സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു. മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​പ​​​​ടി​​​​യാ​​​​യി ഫാ. ​​​​ജോ​​​​ഷി ഏ​​​​ബ്ര​​​​ഹാം, ഫാ. ​​​​ഷി​​​​ബു കു​​​​റ്റി​​​​പ​​​​റി​​​​ച്ചേ​​​​ൽ എ​​​​ന്നി​​​​വ​​​​രെ ദ​​​​മാ​​​​സ്ക്ക​​​​സി​​​​ലെ മ​​​​റാ​​​​ത് സെ​​​​യ്ദ്നി​​​​യ മോ​​​​ർ അ​​​​ഫ്രേം സി​​​​റി​​​​യ​​​​ൻ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് ദ​​​​യ​​​​റാ​​​​യി​​​​ൽ പ​​​​രി​​​​ശു​​​​ദ്ധ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് അ​​​​പ്രേം ദ്വി​​​​തീ​​​​യ​​​​ൻ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ റ​​​​ന്പാ​​​​ന്മാ​​​​രാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി. ചെ​​​​ന്പ​​​​ക​​​​ശേ​​​​രി​​​​ൽ മ​​​​ർ​​​​ക്കോ​​​​സ് റ​​​​ന്പാ​​​​ൻ, കു​​​​റ്റി​​​​പ​​​​റി​​​​ച്ചേ​​​​ൽ ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് റ​​​​ന്പാ​​​​ൻ എ​​​​ന്നീ നാ​​​​മ​​​​ങ്ങ​​​​ൾ ഇ​​​​വ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ചു.

സ്ലീ​​​​ബാ പെ​​​​രു​​​​ന്നാ​​​​ൾ ദി​​​​ന​​​​മാ​​​​യ സെ​​​​പ്റ്റം​​​​ബ​​​​ർ 14 ന് ​​​​ല​​​​ബ​​​​നോ​​​​നി​​​​ലെ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കാ അ​​​​ര​​​​മ​​​​ന​​​​യി​​​​ൽ പ​​​​രി​​​​ശു​​​​ദ്ധ പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ ഇ​​​​വ​​​​രെ മേ​​​​ല്പ​​​​ട്ട സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തും.

ഗീ​​​​വ​​​​ർ​​​​ഗീ​​​​സ് റ​​​​ന്പാ​​​​നെ മ​​​​ല​​​​ബാ​​​​ർ ഭ​​​​ദ്രാ​​​​സ​​​​ന​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യി​​​​ലേ​​​​ക്കാ​​​​ണ് വാ​​​​ഴി​​​​ക്കു​​​​ക. മ​​​​ർ​​​​ക്കോ​​​​സ് റ​​​​ന്പാ​​​​ൻ ത​​​​ൽ​​​​കാ​​​​ലം പാ​​​​ത്രി​​​​യ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ​​​​യു​​​​ടെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി തു​​​​ട​​​​രും.

മെ​​​​ത്രാ​​​​ൻ വാ​​​​ഴ്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് മ​​​​ല​​​​ങ്ക​​​​ര​​​​യി​​​​ൽ​​​​നി​​​​ന്നും മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​മാ​​​​രും വൈ​​​​ദി​​​​ക​​​​രും ഭ​​​​ദ്രാ​​​​സ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും ബ​​​​ന്ധു​​​​മി​​​​ത്രാ​​​​ദി​​​​ക​​​​ളു​​​​മ​​​​ട​​​​ങ്ങു​​​​ന്ന വ​​​​ലി​​​​യ​​​​സം​​​​ഘം ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു പോ​​​​കു​​​​ന്നു​​​​ണ്ട്.