തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ച നടത്തും: മന്ത്രി അബ്ദുറഹ്മാൻ
12:53 AM Aug 20, 2022 | Deepika.com
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ. വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനം എടുക്കാൻ സാധിക്കില്ല. എന്നാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്നു സമരസമിതിക്ക് ഉറപ്പു നല്കിയിട്ടുണ്ട്.