കോഴിക്കോട്: എഴുത്തുകാരന് സിവിക് ചന്ദ്രനു സ്ത്രീപീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തില്‍. എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതിയാണു പരാതിക്കാരി.
പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗികാതിക്രമം നടന്നതെന്നും അതിനാല്‍ പട്ടികജാതി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്നും കോഴിക്കോട് സെഷന്‍സ് ജഡ്ജി കെ. കൃഷ്ണകുമാര്‍ നിരീക്ഷിക്കുന്നു.
ജാതിമത വിവേചനങ്ങള്‍ ഉള്ള ആളല്ല പ്രതി. ഇതിനു തെളിവായി സിവിക് ചന്ദ്രന്റെ ജാതിയും മതവും രേഖപ്പെടുത്താത്ത എസ്എസ്എല്‍സി ബുക്ക് പ്രതിഭാഗം ഹാജരാക്കിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണു കോടതി സിവിക് ചന്ദ്രനു ജാമ്യം അനുവദിച്ചിരുന്നത്.
സ്ത്രീപീഡന പരാതിയില്‍ പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗികചോദനയ്ക്കു കാരണമായതായി കഴിഞ്ഞ ദിവസം സിവിക്കിനു മുന്‍കൂര്‍ ജാമ്യം നല്കിയ മറ്റൊരു ഉത്തരവില്‍ കോടതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.
സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം നല്കിയ ആദ്യ കോടതി ഉത്തരവും വിവാദത്തില്‍
02:09 AM Aug 19, 2022 | Deepika.com