കൊച്ചി: മധ്യപ്രദേശില്‍ മൂന്നു ദിവസം മുൻപ് കാണാതായ മലയാളി കരസേനാ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന്റെ (30) മൃതദേഹം കണ്ടെത്തി.
കൊച്ചി മാമംഗലം കറുകപ്പിള്ളി പെരുമൂഴിക്കല്‍ പി.കെ. ശിവരാജൻ-സുബൈദ ദന്പതികളുടെ മകനാണ് നിര്‍മൽ. ആര്‍മിയില്‍ നഴ്സായ ഭാര്യ ഗോപിചന്ദ്രയെ ജബല്‍പുരില്‍ സന്ദര്‍ശിച്ചശേഷം ജോലിസ്ഥലമായ പച്മാര്ഹിലെ ആര്‍മി എഡ്യൂക്കേഷന്‍ കോര്‍ സെന്ററിലേക്കുള്ള യാത്ര യ്ക്കിടെ നിര്‍മല്‍ സഞ്ചരിച്ച കാർ പ്രളയത്തില്‍പ്പെട്ട് മരണം സംഭവിച്ചെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം.
ഇന്നുച്ചയോടെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം പച്ചാളം വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കും. സഹോദരി: ഐശ്വര്യ.
മധ്യപ്രദേശിൽ കാണാതായ ക്യാപ്റ്റന്റെ മൃതദേഹം കണ്ടെത്തി
02:09 AM Aug 19, 2022 | Deepika.com