ചിറ്റൂർ (പാലക്കാട്) : ഓണവിപണി ലക്ഷമിട്ട് തമിഴ്നാട്ടിൽനിന്നു മായം ചേർത്ത പാൽ കേരളത്തിലേക്ക് എത്തിത്തുടങ്ങി. ഇന്നലെ മീനാക്ഷിപുരം ചെക്പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പാൽ പരിശോധ കേന്ദ്രത്തിൽ എത്തിയ ടാങ്കറിലാണു മായം ചേർത്ത 12,200 ലിറ്റർ പാൽ കണ്ടെത്തിയത്.
തമിഴ്നാട് കൃഷ്ണഗിരിയിൽനിന്നു തൃശൂരിലേക്കു കൊണ്ടുവന്നതായിരുന്നു ഈ പാൽ. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന രാസവസ്തുവാണു പാലിൽ കലർത്തിയിരിക്കുന്നതെന്നു പരിശോധനയിൽ കണ്ടെത്തി.
പാലിന്റെ കൂടുതൽ പരിശോധനകൾക്കും തുടർനടപടികൾക്കുമായി മിൽക്ക് ടാങ്കർ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി. ഓണത്തോടനുബന്ധിച്ച് കൂടുതൽ പാൽ കേരളത്തിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പരിശോധനകൂടുതൽ ഊർജിതമാക്കിയതായി ജില്ലാ ക്വാളിറ്റി കണ്ട്രോൾ ഓഫീസർ അറിയിച്ചു.
മീനാക്ഷിപുരത്ത് മായം കലർന്ന 12,200 ലിറ്റർ പാൽ പിടികൂടി
02:09 AM Aug 19, 2022 | Deepika.com