കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ഇരയ്ക്കെതിരേ മോശം പരാമര്‍ശം നടത്തിയ കോഴിക്കോട് സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിനെതിരേ സര്‍ക്കാരും ഹൈക്കോടതിയും നടപടിയെടുക്കണമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എംപി ആവശ്യപ്പെട്ടു.
സ്ത്രീയുടെ വേഷം പ്രകോപനപരമാണെന്ന ജഡ്ജിയുടെ പരാമര്‍ശം സ്ഥാനത്തിനു ചേര്‍ന്നതല്ല. പീഡനശ്രമം നടന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് പരാതിയുണ്ടായതെന്ന വിലയിരുത്തലും മോശമായി. ഈ ജഡ്ജിക്ക് കീഴില്‍ പരാതിക്കാരിക്കു നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്നും ജെബി മേത്തര്‍ എംപി പറഞ്ഞു.
ജഡ്ജിക്കെതിരേ നടപടി വേണമെന്ന് മഹിളാ കോണ്‍ഗ്രസ്
01:56 AM Aug 19, 2022 | Deepika.com