തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന സമ്മേളനം ഇന്നും നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്വദേശാഭിമാനി പ്രതിമയ്ക്കു മുന്നിൽനിന്നും കേസരി സ്മാരക മന്ദിരത്തിലേയ്ക്ക് വിളംബര ഘോഷയാത്രയും വൈകുന്നേരം നിർവാഹക സമിതിയോഗവും നടക്കും.
നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം കവടിയാർ ഉദയ് പാലസ് കണ്വൻഷൻ സെന്ററിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും നാലിന് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ മന്ത്രി വി.ശിവൻകുട്ടി, ജനറൽ കണ്‍വീനർ സുരേഷ് വെള്ളിമംഗലം, യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
21ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് സമാപന സമ്മേളനം കേരള സർവകലാശാല സെനറ്റ് ഹാളിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പുതിയ ഭരണസമിതി ചുമതലയേൽക്കും.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഇന്നുമുതൽ
01:56 AM Aug 19, 2022 | Deepika.com