തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലേക്ക് 20ന് നടത്തുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ്.
35 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 22ന് രാവിലെ 10ന് ആരംഭിക്കും. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം www.lsgelection.kerala.gov.in വെബ്സൈറ്റിലെ TREND ൽ അപ്പോൾ തന്നെ ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മീഡിയാ സെന്ററും സജ്ജമാക്കും. പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 11ന് നടത്തും.
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് 20ന്
12:20 AM Aug 19, 2022 | Deepika.com