കൊച്ചി: അപ്രതീക്ഷിതമായ മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടന്‍ കര്‍ഷകര്‍ക്ക് ധൈര്യവും ആശ്വാസവും നല്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് സീറോ മലബാര്‍ സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കൂടെക്കൂടെയുണ്ടാകുന്ന കൃഷിനാശം കാര്‍ഷികമേഖലയെ തകര്‍ക്കുന്നതിനാല്‍ ശാശ്വതമായ പരിഹാരനടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ആറുകളിലെയും തോടുകളിലെയും കായലുകളിലെയും എക്കലും മണ്ണും നീക്കംചെയ്ത് വെള്ളം ഒഴുകിമാറാനുള്ള സൗകര്യം അടിയന്തരമായി ഉറപ്പുവരുത്തണം.
എസി കനാല്‍ പടിഞ്ഞാറ് ജലനിര്‍ഗമനമാര്‍ഗം പൂര്‍ത്തിയാക്കി പള്ളാത്തുരുത്തി വരെ തുറന്ന് വെള്ളപ്പൊക്കക്കെടുതി ഒഴിവാക്കാനുള്ള സൗകര്യമുണ്ടാക്കണം. ഇത്തവണത്തെ മഴക്കെടുതിയില്‍ നശിച്ചുപോയത് 750 ഏക്കര്‍ പാടശേഖരത്തിലെ നെല്‍കൃഷിയാണ്. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്കുന്ന നഷ്ടപരിഹാരം തികച്ചും അപര്യാപ്തമാകയാല്‍ നഷ്ടത്തിനാനുപാതികമായ പരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണം. തുടര്‍ച്ചയായി കൃഷിനാശമനുഭവിക്കുന്നവര്‍ വലിയ സാമ്പത്തിക ദുരന്തത്തിലാണെന്നത് മറക്കരുത്.
സ്വാമിനാഥന് കമ്മീഷന് പ്രകാരമുള്ള ‘കുട്ടനാട് പ്രോജക്ട്’ അനുസരിച്ച് ബണ്ടുകള്‍ ബലപ്പെടുത്താനുള്ള പരിശ്രമം പൂര്‍ത്തിയാക്കിയിട്ടില്ല. മടവീഴ്ചയെ പ്രതിരോധിക്കത്തക്ക രീതിയില്‍ ബണ്ടുകള്‍ ബലപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. കര്‍ഷകര്‍ക്ക് ഉപകാരമുള്ളതും പുതുതലമുറയെ കൃഷിയിലേക്കാകര്‍ഷിക്കുന്നതുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സിനഡ് ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കണം: സീറോ മലബാര്‍ സിനഡ്
12:27 AM Aug 18, 2022 | Deepika.com