മോനിപ്പള്ളി: സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ പനമറ്റം പാലാക്കുന്നേൽ (തുണ്ടത്തിൽ) രഞ്ജിത്താ (39)ണ് മരിച്ചത്. മോനിപ്പള്ളി-മുത്തോലപുരം റോഡിൽ ഇരുചക്രവാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.
രഞ്ജിത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ചൊവ്വാഴ്ച രാത്രിയിൽ പുറത്തുപോയപ്പോൾ നിയന്ത്രണം വിട്ടു വാഹനം മറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. ബുധനാഴ്ച രാവിലെ റോഡിലൂടെ എത്തിയവരാണ് അപകടമറിയുന്നത്. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരിത ചന്പക്കര (വനംവകുപ്പ് ഉദ്യോഗസ്ഥ), മകൻ: അശ്വജിത്ത്.
ഇരുചക്രവാഹനം മറിഞ്ഞ് യുവാവ് മരിച്ചു
12:27 AM Aug 18, 2022 | Deepika.com