നെടുമ്പാശേരി: ഹീത്രു വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ കൊച്ചി-ലണ്ടൻ വിമാനം പുറപ്പെടാൻ വൈകി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ വിമാനമാണ് മണിക്കൂറുകളോളം വൈകിയത്.
ഈ വിമാനത്തിൽ പോകേണ്ടിയിരുന്ന 165 യാത്രക്കാരെ താത്കാലികമായി ഹോട്ടലുകളിലേക്കു മാറ്റി. ഇന്നു പുലർച്ചെ വിമാനം കൊച്ചിയിൽ നിന്നു യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി-ലണ്ടൻ വിമാനം പുറപ്പെടാൻ വൈകി
12:27 AM Aug 18, 2022 | Deepika.com