പാലക്കാട്: സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗവും കുന്നുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ (40) കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളേയും പോലീസ് കസ്റ്റഡിയിലെടുത്തു.
മലന്പുഴ കൊട്ടേക്കാട് സ്വദേശികളും ഒന്നുമുതൽ എട്ടു വരെ പ്രതികളുമായ ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഷാജഹാന്റെ കൊലപാതകം: എല്ലാ പ്രതികളും പിടിയിൽ
02:14 AM Aug 17, 2022 | Deepika.com