പുന്നയൂർക്കുളം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നു കെട്ടിയിട്ടു പീഡിപ്പിച്ചതായി കേസ്. സംഭവത്തിൽ ഒരാളെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാപ്പിരിക്കാട് സ്വദേശി ഷാജി(26)യാണ് അറസ്റ്റിലായത്.
പതിനഞ്ചുകാരിയാണു പീഡനത്തിനിയായത്. രണ്ടു മാസംമുന്‍പ് സ്വന്തം വീട്ടിലും ടൂഷൻ സെന്ററിലും വച്ച് പിതാവിന്റെ സുഹൃത്തുക്കൾ പീഡിപ്പിച്ചുവെന്നാണു കേസ്.
നേരത്തെ കഞ്ചാവു വില്പനക്കേസിൽ അറസ്റ്റിലായിട്ടുള്ളവരാണു മാനഭംഗത്തിനിരയായ കുട്ടിയുടെ മാതാപിതാക്കൾ. ഇവരിൽനിന്നു കഞ്ചാവു വാങ്ങിയിരുന്നവരാണു പ്രതികൾ. ഇവർ കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തുക്കൾകൂടിയാണ്.
പീഡനവിവരം മറച്ചുവച്ചതിനു കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസെടുത്തേക്കും. വിവരം അമ്മയെ അറിയിച്ചിരുന്നെങ്കിലും പുറത്തറിയിക്കരുതെന്നു പറഞ്ഞതായി കുട്ടി മൊഴിനൽകിയിട്ടുണ്ട്.
ചൈൽഡ്ലൈൻ കൗണ്സലിംഗിലാണു വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സ്കൂൾ അധികൃതർ വിവരം ചൈൽഡ്ലൈനിലേക്കു കൈമാറുകയായിരുന്നു.
പതിനഞ്ചുകാരിയെ കൂട്ടംചേർന്നു പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
01:58 AM Aug 17, 2022 | Deepika.com