പാലക്കാട്: ഷാജഹാൻ വധക്കേസിൽ പ്രതികളുടെ രാഷ്ട്രീയത്തെച്ചൊല്ലി പോര് തുടരുന്നു. ഷാജഹാനെ കൊലപ്പെടുത്തിയതിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്പോൾ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിലെ ആഭ്യന്തര കലഹമാണ് കൊലപാതകത്തിനു പിന്നിലെന്നാണു പറയുന്നത്.
ഷാജഹാനെ വെട്ടിക്കൊന്ന ദിവസവും മൂന്നാം പ്രതി നവീൻ ഫേസ്ബുക്കിൽ സിപിഎം അനുകൂല പോസ്റ്റ് ഇട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കണ്ണൂരിൽ നടന്ന പാർട്ടി കോണ്‍ഗ്രസ് നഗരിയിൽ എത്തിയ ഫോട്ടോയും നവീന്റെ ടൈംലൈനിലുണ്ട്.
കോടിയേരി ബാലകൃഷ്ണൻ, വി.എസ് അച്യുതാനന്ദൻ, ബിനീഷ് കോടിയേരി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ്ചെയ്തിട്ടുണ്ട്. നേതാക്കളെ പ്രകീർത്തിച്ചുള്ള പോസ്റ്റുകൾ വേറെയും ഉണ്ട്. ഇതെല്ലാം ബിജെപി ആയുധമാക്കുന്പോൾ സിപിഎം പ്രതിരോധിക്കുന്നത് ഇതു പ്രതി മനഃപൂർവ്വം മറയാക്കാൻ ചെയ്തതാണ് എന്നാണ്.
പ്രതികളുടെ രാഷ്ട്രീയത്തെച്ചൊല്ലി പോര് തുടരുന്നു
01:58 AM Aug 17, 2022 | Deepika.com