തിരുവനന്തപുരം: ഹൃദ്രോഗികളിലെ അതിജീവനം അർബുദരോഗികളേക്കാൾ കുറവാണെന്നു തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പഠനം വെളിപ്പെടുത്തി.
രാജ്യത്ത് ഓരോ 23 സെക്കൻഡിലും ഒരു ഹൃദ്രോഗി എന്ന കണക്കിൽ 14 ലക്ഷം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേരളത്തിൽ 90,000 മുതൽ 1,20,000 വരെ ഹൃദ്രോഗികൾ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.
രാജ്യത്തെ 21 സംസ്ഥാനങ്ങളിൽനിന്നു തെരഞ്ഞെടുത്ത 53 ആശുപത്രികളിലായാണു ശ്രീചിത്രയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ പഠനം നടത്തിയത്.
ഏകദേശം 11,000 രോഗികളുടെ വിവരങ്ങൾ അപഗ്രഥിച്ചു നടത്തിയ പഠനം യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ ഹാർട്ട് ഫെയ്ലിയർ ജേർണലിൽ പ്രസിദ്ധീകരിച്ചു. രാജ്യത്ത് ഈ മേഖലയിൽ ഇത്രയും വിപുലമായ പഠനം നടക്കുന്നത് ആദ്യമായാണ്.
ഹൃദ്രോഗികളിൽ അതിജീവനം പരിമിതമെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
01:12 AM Aug 17, 2022 | Deepika.com