കൊച്ചി: രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിച്ചും സാമുദായികാന്തരീഷം കലുഷിതമാക്കാന്‍ ലക്ഷ്യമിട്ടും നടത്തിയ പ്രസ്താവനയിൽ കെ.ടി. ജലീല്‍ എംഎല്‍എയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനില്‍ ദിനേശ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡി ജിപിക്കും പ്രത്യേകം പരാതി നല്കിയ അദ്ദേഹം പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ യുവമോര്‍ച്ച നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു.
കെ.ടി. ജലീലിനെതിരേ പരാതി നൽകി
01:12 AM Aug 17, 2022 | Deepika.com