തിരുവനന്തപുരം: വിഴിഞ്ഞം ചലോ മുദ്രാവാക്യവുമായി തീരദേശ ജനതയുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്നു സമരസമിതി ജനറൽ കണ്‍വീൻ മോണ്‍.യൂജിൻ എച്ച്. പെരേര.
വിഴിഞ്ഞം തുറമുഖത്തിന്റെ കവാടത്തിൽ ഇരുന്നു തന്നെ ഈ അവകാശങ്ങൾ നേടിയെടുക്കും. നാലാംഘട്ട സമരത്തിന്റെ തുടക്കമായി വർക്കലയിൽനിന്നും കൊല്ലങ്കോട്ടുനിന്നും യുവജനങ്ങൾ ഇരുചക്രവാഹനങ്ങളിൽ കറുത്ത പതാകയുമേന്തി നടത്തിയ സമരം ഇതിന്റെ സൂചനയാണ്. ഈ പതാകപ്രയാണം ഒരു വലിയ യാത്രയുടെ തുടക്കമാണെന്നും മോണ്‍. യൂജിൻ എച്ച്. പെരേര കൂട്ടിച്ചേർത്തു
വിഴിഞ്ഞം ചലോ മുദ്രാവാക്യവുമായി അവകാശ പോരാട്ടം തുടരും: മോണ്‍. യൂജിൻ എച്ച് പെരേര
01:11 AM Aug 17, 2022 | Deepika.com