അങ്കമാലി: മകന്റെ കുത്തേറ്റ് ചികിൽസയിലിരുന്ന അമ്മ മരിച്ചു. നായത്തോട് പുതുശേരി പരേതനായ ഏല്യാസ് (കുഞ്ഞുമോന്)ന്റെ ഭാര്യ മേരി (52) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഇക്കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് മകന് കിരണ്‍ മേരിയെ കത്തി കൊണ്ടു കുത്തിയത്. ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മേരിയുടെ വയറ്റില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നതിനാല്‍ പിന്നീട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.
പ്രതി കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. നീതുവാണ് മേരിയുടെ മകള്‍. മരുമക്കള്‍: സന്ദീപ്, സ്നേഹ.
മകന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന അമ്മ മരിച്ചു
11:43 PM Aug 14, 2022 | Deepika.com