കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ(കെഎംഎ) പനമ്പള്ളി നഗറിലെ നവീകരിച്ച ആസ്ഥാന മന്ദിരം 18ന് വൈകിട്ട് അഞ്ചിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എഐഎംഎ പ്രസിഡന്റ് സി.കെ. രംഗനാഥന് മുഖ്യപ്രഭാഷണം നടത്തും.
ഹൈബി ഈഡന് എംപി, മേയര്‍ എം. അനില്‍കുമാര്‍, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള എന്നിവര്‍ പങ്കെടുക്കും. ലുലു ഫിനാന്‍ഷല്‍ ഗ്രൂപ്പ് എംഡി അദീപ് അഹമ്മദ്, കൊച്ചിന് ഷിപ്യാര്ഡ് സിഎംഡി മധു എസ്. നായര്‍, ജിയോജിത് സ്ഥാപകനും എംഡിയുമായ സി.ജെ. ജോര്‍ജ്, മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് എംഡി ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ പങ്കെടുക്കും.
വെള്ളക്കെട്ടുകള്‍ മൂലം ഉണ്ടാകാവുന്ന സാധ്യതകള്‍ കൂടി മുന്നില്‍ കണ്ട് റോഡ് നിരപ്പില്‍ നിന്നു നാലടിയോളം ഉയര്‍ത്തിയാണ് കെട്ടിടം പൂര്‍ണമായും പുതുക്കിപ്പണിതത്. താഴത്തെ നിലയില്‍ 20 പേര്‍ക്കിരിക്കാവുന്ന ബോര്‍ഡ് റൂമുണ്ട്. മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പാണ് ഇത് സ്പോണ്സര് ചെയ്തത്. ഒന്നാം നിലയില്‍ മൂന്നു ഹാളുകളാണുള്ളത്. 40 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍ കൊച്ചിന് ഷിപ്യാര്‍ഡും 30 പേര്‍ക്കിരിക്കാവുന്ന ഹാള്‍ ജിയോജിത്തുമാണ് സ്പോണ്സര് ചെയ്തത്. 30 പേര്‍ക്കുള്ള മറ്റൊരു ഹാളും ഈ നിലയിലുണ്ട്. രണ്ടാം നിലയിലെ 120 പേര്‍ക്കിരിക്കാവുന്ന ഹാള്‍ സ്പോണ്സര് ചെയ്തത് ലുലു ഫിനാന്‍ഷല്‍ ഗ്രൂപ്പാണ്.
എല്ലാ ഹാളുകളിലും ഏറ്റവും ആധുനികമായ ഓഡിയോ വീഡിയോ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ സാര്‍വത്രികമായ ഈ കാലത്ത് ഓണ്‍ലൈന്‍ ആയും ഹൈബ്രിഡ് ആയും എല്ലാ ഹാളുകളും ഉപയോഗിക്കാവുന്നതാണ്. യോഗങ്ങള്‍, ആഘോഷ പരിപാടികള്‍ തുടങ്ങിയവക്കായി പൊതുജനങ്ങള്‍ക്കും ഹാള്‍ ലഭ്യമാകുമെന്ന് പുനര്‍നിര്‍മാണ കമ്മിറ്റി ചെയര്‍മാനും കെഎംഎ മുന്‍ പ്രസിഡന്റുമായ ആര്.മാധവ് ചന്ദ്രന് അറിയിച്ചു.
നവീകരിച്ച കെഎംഎ ആസ്ഥാന മന്ദിരം ഉദ്ഘാടനം 18ന്
11:34 PM Aug 14, 2022 | Deepika.com