കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയോടനുബന്ധിച്ച് സിനിമാ താരങ്ങൾ വീടുകളിൽ ദേശീയ പതാകയുയർത്തി.
കാന്പയിൻ ഏറ്റെടുത്ത നടൻ മമ്മൂട്ടി കൊച്ചിയിലെ വീട്ടിൽ പതാക ഉയർത്തി. ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
എളമക്കരയിലെ വീട്ടിലാണ് നടൻ മോഹൻലാൽ പതാക ഉയർത്തിയത്.സ്വതന്ത്രമായ ഇന്ത്യക്ക് 75 വയസ്... അതിൽ 57 വർഷം ഈ രാജ്യത്ത് ജീവിക്കാനായത് പുണ്യം... അഭിമാനം... എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ... എന്നു കുറിച്ചാണ് ജയറാം വീട്ടിൽ പതാക ഉയർത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്റെ വീട്....ഞാനും ഭാര്യയും അർജുനും ഇവിടെയാണ് താമസിക്കുന്നത്... എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ... എന്ന വീഡിയോക്കൊപ്പമാണ് മേജർ രവി കുറിപ്പു പങ്കുവച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയുടെ ഓഫീസ് അങ്കണത്തില്‍ സംവിധായകന് സിബി മലയില്‍ ദേശീയ പതാക ഉയര്‍ത്തി.
ഹർ ഘർ തിരംഗ : വീടുകളിൽ ദേശീയപതാക ഉയർത്തി താരങ്ങൾ
12:17 AM Aug 14, 2022 | Deepika.com