രാ​ഷ്ട്ര​ദീ​പി​ക നോ​ണ്‍ ജേ​ർ​ണ​ലി​സ്റ്റ് സ്റ്റാ​ഫ് യൂ​ണി​യ​ൻ 39-ാം സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ

12:17 AM Aug 14, 2022 | Deepika.com
കോ​​ട്ട​​യം: രാ​​ഷ്ട്ര​​ദീ​​പി​​ക നോ​​ണ്‍ ജേ​​ർ​​ണ​​ലി​​സ്റ്റ് സ്റ്റാ​​ഫ് യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​നം നാ​​ളെ കോ​​ട്ട​​യ​​ത്ത് ന​​ട​​ക്കും. രാ​​വി​​ലെ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കോ​​ര സി. ​​കു​​ന്നും​​പു​​റം ദേ​​ശീ​​യപ​​താ​​ക ഉ​​യ​​ർ​​ത്തു​​ന്ന​​തോ​​ടെ സ​​മ്മേ​​ള​​ന​​ത്തി​​നു തു​​ട​​ക്ക​​മാ​​കും.

10ന് ​​ഹോ​​ട്ട​​ൽ മാ​​ലി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. കോ​​ര സി. ​​കു​​ന്നും​​പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ്മ​​ല ജി​​മ്മി സ്വാ​​ത​​ന്ത്ര്യ​​ദി​​ന സ​​ന്ദേ​​ശം ന​​ൽ​​കും.

സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ടി ജ​​യി​​സ​​ണ്‍ മാ​​ത്യു, കെ​എ​​ൻ​​ഇ​​എ​​ഫ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം ബി​​ജു ആ​​ർ., വ​​ഹാ​​ബ് ഓ​​ലി​​ക്ക​​ൽ, വി.​​കെ. റോ​​യി, സി​​ബി​​ച്ച​​ൻ ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. ദീ​​പി​​ക​​യി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ച​​വ​​രെ മ​​ന്ത്രി ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ ന​​ൽ​​കി ആ​​ദ​​രി​​ക്കും. തു​​ട​​ർ​​ന്ന് വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​വും തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​ട​​ക്കും.