പയ്യന്നൂര്‍: ബന്ധുക്കള്‍ കയറിയില്ലെന്ന പരിഭ്രമത്തില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്നു ചാടിയിറങ്ങിയ രണ്ടുപേര്‍ക്കു പരിക്കേറ്റു.
പറശിനിക്കടവ് കോള്‍മൊട്ടയിലെ നഹിത മന്‍സിലില്‍ നഹിത (30), ബന്ധു മുര്‍ഷിദ(23) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.45 ഓടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.
പറശിനിക്കടവില്നിന്നുമെത്തി പയ്യന്നൂരിലെ ബന്ധുക്കളോടൊപ്പം മംഗളൂരുവിൽ ചികിത്സയില്‍ കഴിയുന്നയാളെ കാണാന്‍ പോകുന്നതിനിടയിലാണ് അപകടം. എല്ലാവരും പയ്യന്നൂരിൽനിന്ന് ട്രെയിന്‍ കയറുന്നതിനിടയില്‍ ഉമ്മ സുബൈദയും ബന്ധു മറിയവും ട്രെയിനില്‍ കയറിയില്ലെന്ന് മനസിലായപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.
പരിഭ്രാന്തരായ നഹിതയും മുര്‍ഷിദയും ഉടന്‍ ട്രെയിനില്‍നിന്നു ചാടിയിറങ്ങവേയാണ് പ്ലാറ്റ്ഫോമില്‍ വീണ് പരിക്കേറ്റത്. അപകടവും ഇവരുടെ നിലവിളികളും കണ്ട് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ബന്ധുവായ മറിയത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്ധുക്കള്‍ കയറിയില്ല : ട്രെയിനില്‍നിന്നു ചാടിയിറങ്ങിയ രണ്ടുപേര്‍ക്കു പരിക്ക്
12:17 AM Aug 14, 2022 | Deepika.com