കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യന്ത്രിക്ക് പരാതി. കോഴിക്കോട് സ്വദേശി യാക്കൂബ് പുരയിലാണ് പരാതി നല്‍കിയത്.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ല, തെളിവുകള്‍ പലതും അട്ടിമറിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണ്. അതിനാല്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താന്‍ പരിമിതികള്‍ ഉണ്ട്. യാഥാര്‍ഥ പ്രതികളില്‍ പലരും ഇപ്പോഴും പിടിയിലായില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരിമിതികള്‍ ഉണ്ട്. അതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ കേസിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്ചിട്ടു നല്‍കിയതടക്കം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പരാതിക്കാരന് ആരോപിക്കുന്നു.
പുരാവസ്തു തട്ടിപ്പുകേസ് സിബിഐക്ക് വിടണമെന്ന് മുഖ്യമന്ത്രിക്ക് പരാതി
12:17 AM Aug 14, 2022 | Deepika.com