നെടുമ്പാശേരി: മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു.
കൊച്ചിയിൽനിന്ന് യുകെയിലേക്ക് പോകുന്നതിനായാണ് സർവീസിൽനിന്നു വിരമിച്ച ഐബി ഉദ്യോസ്ഥനായ കെ.വി. തോമസ് എത്തിയത്. എന്നാൽ എമിഗ്രേഷൻ വിഭാഗം യാത്രാവിലക്ക് അറിയിച്ചതോടെ യാത്ര മുടങ്ങുകയായിരുന്നു. മുൻ കാലത്ത് ഉണ്ടായിരുന്ന കേസിൽനിന്നു വിടുതൽ ചെയ്യാതിരുന്നതാണ് തോമസിനു വിനയായതായി പറയുന്നത്.
കൊച്ചി വിമാനത്താവളത്തിൽ മുൻ ഐബി ഉദ്യോഗസ്ഥനെ തടഞ്ഞു
12:17 AM Aug 14, 2022 | Deepika.com