കൊച്ചി: ഹൃദയധമനികളുടെ ഇമേജിംഗ്, ഫിസിയോളജി എന്നീ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഏറ്റവും പുതിയ കാൽവയ്പുകൾ ചർച്ച ചെയ്യുന്ന ഇന്റർവെൻഷണൽ കാർഡിയോളജി വിദഗ്ധരുടെ സമ്മേളനം കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ചു.
ഇമേജിംഗ് ആൻഡ് ഫിസിയോളജി കൗൺസിൽ ഓഫ് ഇന്ത്യയാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സ്പെഷ്യലൈസേഷനുകളിൽ നിരന്തരമായ വിജ്ഞാന നൈപുണ്യ വികസനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ആരോഗ്യ മേഖലയിലെ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഒരു ആരോഗ്യ പരിരക്ഷാ സംവിധാനം വികസിപ്പിക്കേണ്ടതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നിയുക്ത പ്രസിഡന്റ് ഡോ. വിജയ് ബാങ്മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.പി. മോഹനൻ, ഡോ. റോണി മാത്യു, ഡോ.എ. ജാബിർ, ഡോ. അശോക് സേത്ത്, ഡോ.എസ്. അജിത്, മുല്ലശേരി, ഡോ. സെൻക്കോട്ടു വേലു എന്നിവർ പ്രസംഗിച്ചു.
ഹൃദ്രോഗ വിദഗ്ധരുടെ ദേശീയ സമ്മേളനം ആരംഭിച്ചു
12:17 AM Aug 14, 2022 | Deepika.com