തിരുവനന്തപുരം: സംസ്ഥാനത്തെ 28 ബ്ലോക്ക് കേന്ദ്രീകരിച്ച് നടപ്പാക്കുന്ന കൃഷിദർശൻ പദ്ധതിക്ക് ചിങ്ങം ഒന്നിന് തുടക്കം കുറിക്കും. ഒന്നാംഘട്ടത്തിൽ ജില്ലയിൽ ഒരിടത്തും രണ്ടാംഘട്ടത്തിൽ ഒരു ബ്ലോക്കിലും പദ്ധതി നടപ്പാക്കും.
ഇതോടനുബന്ധിച്ച് എല്ലാ കൃഷിഭവനും കേന്ദ്രീകരിച്ച് കൃഷിദർശൻ വിളംബരജാഥ ചിങ്ങം ഒന്നിന് നടക്കും. പദ്ധതി നടപ്പാക്കുന്ന ബ്ലോക്കുകളിൽ മൂന്നുദിവസം നീളുന്ന കാർഷിക-ഭക്ഷ്യ ശാസ്ത്ര സാങ്കേതിക എക്സിബിഷൻ നടത്തും.
ബ്ലോക്കിലെ ഒരു പഞ്ചായത്തിനെ മാതൃക ഹരിത പോഷക ഗ്രാമമായും ജില്ലയിലെ ഒരു കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായും പ്രഖ്യാപിക്കും. കാർഷിക സർവകലാശാലയിലെ അവസാന വർഷ വിദ്യാർഥികൾ കോഴ്സിന്റെ ഭാഗമായി പങ്കെടുക്കും.
കൃഷിദർശൻ പരിപാടി 28 ബ്ലോക്കുകളിൽ നടപ്പാക്കും; ഉദ്ഘാടനം ചിങ്ങം ഒന്നിന്
12:17 AM Aug 14, 2022 | Deepika.com