അമ്പലപ്പുഴ: ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുന്നപ്ര തെക്കു പഞ്ചായത്ത് ആറാം വാർഡിൽ ഗീതാഞ്ജലി (പുതുക്കോട്)യിൽ ഗോപാലപിള്ള കാർത്തിക ദമ്പതികളുടെ മകൻ അനീഷ് കുമാർ (28) ആണ് മരിച്ചത്.
ദേശീയപാതയിൽ കുറവൻതോട് ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.വണ്ടാനം ഭാഗത്തേക്കു പോകുകയായിരുന്ന അനീഷിന്റെ ബൈക്കിൽ എതിർദിശയിൽ നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്തു തന്നെ യുവാവ് മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
പിക്കപ്പ് വാനിലെ ഡ്രൈവറാണ് മരിച്ച അനീഷ്. സഹോദരങ്ങൾ : അജിത് കുമാർ, അഞ്ജലി.
ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
12:17 AM Aug 14, 2022 | Deepika.com