കോഴിക്കോട്: പാക് അധിനിവേശ കാഷ്മീരിനെ "ആസാദ് കാഷ്മീർ'എന്നു വിശേഷിപ്പിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍ വീണ്ടും വിവാദത്തിൽ. പഞ്ചാബ്, കാഷ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ്, പാക്കിസ്ഥാന് ആക്രമിച്ചു കീഴടക്കിയ കാഷ്മീരിനെ ആസാദ് കാഷ്മീര്‍ എന്നു വിശേഷിപ്പിച്ച് ജലീല്‍ വീണ്ടും വിവാദത്തിൽപ്പെട്ടത്.
പാക് അധിനിവേശ കാഷ്മീര്‍ എന്നാണ് ഇന്ത്യ ഈ ഭാഗത്തെ വിളിക്കുന്നത്. പാക്കിസ്ഥാനാണു പ്രദേശത്തെ സ്വതന്ത്ര കാഷ്മീര്‍ എന്ന അര്‍ഥത്തില്‍ ആസാദ് കാഷ്മീര്‍ എന്ന് വിളിച്ചു പോരുന്നത്. പാക്കിസ്ഥാന്റെ കൈയിലിരിക്കുന്ന ഈ ഭാഗത്തിന്റെ രാഷ്ട്രീയ അസ്തിത്വം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. മാത്രമല്ല, ജമ്മു കാഷ്മീരിനെ പാക്കിസ്ഥാന് വിളിക്കുന്ന പോലെ "ഇന്ത്യന്‍ അധീന കാഷ്മീര്‍' എന്നും ജലീല്‍ ഫേസ്ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതും വലിയ വിവാദത്തിനു കാരണമായിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തന്റെ പഞ്ചാബ് കാഷ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ജലീല്‍ ഫേസ്ബുക്ക് കുറിപ്പുകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ജലീലിന്റെ പരാമർശം സമൂഹമാധ്യമത്തിൽ ഉൾപ്പെടെ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. രാജ്യദ്രോഹക്കുറ്റത്തിനു ജലീലിനെതിരേ കേസെടുക്കണമെന്നു ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
കാഷ്മീരിനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി കെ.ടി. ജലീല്‍
02:59 AM Aug 13, 2022 | Deepika.com