മട്ടന്നൂർ: കേരളത്തിലെ മന്ത്രിമാരും പല വകുപ്പുകളും തികഞ്ഞ പരാജയമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആഭ്യന്തരം പാർട്ടിക്കാർക്കു വിട്ടുകൊടുത്തിരിക്കുകയാണ്.
കേരളം മയക്കുമരുന്നിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായി മാറിയതായും വി.ഡി.സതീശൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപരമായ പാളിച്ചകൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ തീരാത്ത അസഹിഷ്ണുതയാണ്. ചിലരുടെ അശ്രദ്ധയും പരിചയക്കുറവും വ്യക്തമാണ്. വസ്തുത പറയുമ്പോൾ പ്രതിപക്ഷം ആരോപണമുന്നയിക്കുകയാണെന്നു പറയുന്ന അവസ്ഥയിലേക്കു മന്ത്രിമാർ മാറി. ബഫർ സോണിൽ പോലും മന്ത്രിസഭയ്ക്കു തെറ്റുപറ്റി- സതീശൻ പറഞ്ഞു.
കേരളത്തിലെ മന്ത്രിമാർ തികഞ്ഞ പരാജയം: പ്രതിപക്ഷ നേതാവ്
02:59 AM Aug 13, 2022 | Deepika.com