കൊച്ചി: മുന്‍ മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനെ കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നല്കിയ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് ഹര്‍ജി അന്തിമവാദത്തിനായി ഈ മാസം 25ലേക്കു മാറ്റി.
ഇ.പി. ജയരാജന് ചണ്ഡിഗഡില്‍നിന്നു പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്കു മടങ്ങവെ 1995 ഏപ്രില്‍ 12നാണ് ആക്രമണത്തിനിരയായത്. രാവിലെ 10ഓടെ ഇ.പി. ജയരാജന് ട്രെയ്നിലെ വാഷ്ബേസിനില്‍ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. ഇ.പി. ജയരാജന്റെ കഴുത്തിനാണു വെടിയേറ്റത്. ശശിക്കു പുറമേ പേട്ട ദിനേശന്, ടി.പി. രാജീവന്, ബിജു, കെ. സുധാകരന് എന്നിവരാണു മറ്റു പ്രതികള്‍.
കെ. സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നു സര്‍ക്കാര്‍
02:59 AM Aug 13, 2022 | Deepika.com