കോട്ടയം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ജൂബിലിയുടെ ഭാഗമായി കേരളാ കോണ്ഗ്രസ് സംസ്ഥാനത്തൊട്ടാകെ ജനസദസ് സംഘടിപ്പിക്കും.
ജില്ലാ, നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ ഇതോടനുബന്ധിച്ച് സമ്മേളനങ്ങളും, സെമിനാറുകളും, ഭരണഘടന സംരക്ഷണ പ്രതിജ്ഞയും നടത്തും.
ജനസദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 2.30നു തൊടുപുഴയിൽ നടക്കും.
കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. സിറിയക് തോമസ് സ്വാതന്ത്ര ജൂബിലി സന്ദേശം നൽകും.
സ്വാതന്ത്ര്യ ജൂബിലി: കേരള കോണ്ഗ്രസ് ജനസദസ് സംഘടിപ്പിക്കും
01:38 AM Aug 13, 2022 | Deepika.com