തിരുവനന്തപുരം: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ 20ന് നഗരസഭാ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ചു സർക്കാർ ഉത്തരവായി.
നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കും ശമ്പളത്തോടുകൂടിയ അവധി ബാധകമായിരിക്കും.
മട്ടന്നൂർ നഗരസഭാ പരിധിയിൽ സ്ഥിരതാമസക്കാരായിട്ടുള്ളവരും മണ്ഡലത്തിനു പുറത്ത് ജോലി ചെയ്യുന്നവരുമായ താത്കാലിക ജോലിക്കാർ ഉൾപ്പെടെയുള്ള സമ്മതിദായകർക്കും വേതനത്തോടെയുള്ള അവധി ആനുകൂല്യം ലഭിക്കും.
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് 20ന്
01:38 AM Aug 13, 2022 | Deepika.com