തിരുവനന്തപുരം: കെപിസിസി ഓണ്‍ലൈൻ റേഡിയോ ജയ്ഹോയുടെ പ്രക്ഷേപണം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് ആരംഭിക്കും.
വാർത്തയ്ക്കും വിനോദത്തിനും പ്രാധാന്യം നൽകി ഓണ്‍ലൈൻ പ്ലാറ്റ് ഫോമിലൂടെയാണ് ജയ് ഹോ റേഡിയോ ജനങ്ങളിലെത്തുക. വാർത്തകൾ, വാർത്താധിഷ്ഠിത പരിപാടികൾ, വിനോദപരിപാടികൾ എന്നിവയ്ക്കു പുറമേ ലോക മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നിരവധി മത്സരപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാക്കൾ റോഡിയോ പരിപാടികളിൽ അവതാരകരായി എത്തിച്ചേരും.
ഡിസ്കവറി ഓഫ് ഇന്ത്യ, ഗാന്ധിപർവ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്ഹോയുടെ പ്രത്യേകതയാണ്. തിരുവനന്തപുരം ഇന്ദിരാഭവനിൽ 15ന് രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനംനിർവഹിക്കും.
കെപിസിസി ഓണ്‍ലൈൻ റേഡിയോ പ്രക്ഷേപണം സ്വാതന്ത്ര്യദിനത്തിന്
01:38 AM Aug 13, 2022 | Deepika.com