ഗാന്ധിനഗർ: പേവിഷബാധ സ്ഥിരീകരിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ചാടിപ്പോകുകയും പിന്നീട് വളരെ സാഹസികമായി പോലീസ് പിടികൂടി വീണ്ടും മെഡിക്കൽ കോളജിൽ എത്തിക്കുകയും ചെയ്ത ആസാം സ്വദേശി ജീവൻ ബറുവയാ (39) ണു മരിച്ചത്. ഇന്നലെ രാവിലെ 11നു മെഡിക്കൽ കോളജ് സാക്രമിക രോഗ വിഭാഗത്തിൽ കഴിയവേയാണ് ഇയാൾ മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി 12.30നു മെഡിക്കൽ കോളജിൽനിന്നും ചാടിപ്പോയ ഇയാളെ വ്യാഴാഴ്ച രാവിലെ 6.30നു കുടമാളൂർ സ്കൂൾ ജംഗ്ഷനു സമീപമുള്ള ഒരു വീട്ടിൽനിന്നാണു പോലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചത്. സുഹൃത്തുക്കളായ രണ്ടുപേർ ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
പേവിഷം ബാധിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
12:49 AM Aug 13, 2022 | Deepika.com