തിരുവനന്തപുരം: ബഫർ സോണ്‍ വിഷയത്തിൽ സംസ്ഥാന മന്ത്രിസഭ 2019 ഒക്ടോബർ 31 ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ഇല്ലെങ്കിൽ സുപ്രീംകോടതിയിൽ തിരിച്ചടിയുണ്ടാകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
ബഫർ സോണുമായി ബന്ധപ്പെട്ട പുതിയ സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ട്. ഈ ഉത്തരവുമായി പോയാൽ ലക്ഷ്യം നടക്കില്ല. 2019-ൽ ഇറക്കിയ ഉത്തരവ് റദ്ദാക്കുക തന്നെ വേണം. മന്ത്രിസഭ ഒരു തീരുമാനം എടുത്താൽ ആ തീരുമാനമാണ് നിലനിൽക്കുന്നത്. അല്ലാതെ മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലെ തീരുമാനമല്ല പ്രസക്തമാകുക -പ്രതിപക്ഷനേതാവ് പ്രതികരിച്ചു.
ബഫർ സോണ്‍ : 2019ലെ ഉത്തരവ് റദ്ദാക്കണമെന്ന് വി.ഡി. സതീശൻ
01:24 AM Aug 12, 2022 | Deepika.com