മസാല ബോണ്ട്: ഇഡി അന്വേഷണത്തിൽ വിയോജിപ്പെന്ന് പ്രതിപക്ഷ നേതാവ്
01:23 AM Aug 12, 2022 | Deepika.com
തിരുവനന്തപുരം:കിഫ്ബി മസാലാ ബോണ്ടിനെക്കുറിച്ച് ഇഡി അന്വേഷിക്കുന്നതിൽ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അത് ഇഡിയുടെ അന്വേഷണപരിധിയിൽ വരില്ല. കള്ളപ്പണം വെളുപ്പിക്കലാണ് ഇഡിയുടെ അന്വേഷണപരിധി. തോമസ് ഐസക്കിന് ഇഡി നനൽകിയ നോട്ടീസിന് പ്രസക്തിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.