വിമാനത്തിലെ പ്രതിഷേധം: രണ്ടു യൂത്ത് കോൺ. നേതാക്കൾക്കുകൂടി പോലീസ് നോട്ടീസ്
01:08 AM Aug 12, 2022 | Deepika.com
തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിനകത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ കൂടുതൽ പേർക്ക് പോലീസ് നോട്ടീസ് അയച്ചു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഫിഖിൽ, കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്.