തിരുവനന്തപുരം: പ്ലസ് വണ്‍ മുഖ്യഘട്ടത്തിലെ ഒന്നാം അലോട്ടുമെന്റിൽ മെറിറ്റിൽ സ്ഥിരപ്രവേശനം നേടിയത് 119475 വിദ്യാർഥികൾ. 94057 പേർ താത്കാലിക പ്രവേശനവും നേടി. ആദ്യ അലോട്ടുമെന്റിൽ 238150 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം നടത്തിയത്.
രണ്ടാം അലോട്ടുമെന്റ് 15ന് നടത്തും. 2874 സ്പോർട്സ് സീറ്റിൽ 1599 പേർ സ്ഥിര പ്രവേശനവും 596 പേർ താത്കാലിക പ്രവേശനവും നേടിയിട്ടുണ്ട്. രണ്ടാംഘട്ട മുഖ്യഅലോട്ടുമെന്റ് ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. 24ന് പ്രവേശന നടപടികൾ പൂർത്തീകരിക്കും. 25ന് ക്ലാസ് ആരംഭിക്കും. രണ്ടാം അലോട്ടുമെന്റിൽ സ്കൂളുകളിൽ പ്രവേശനം 16നും 17 നും നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് 22 നാണ്.
പ്ലസ് വണ്‍ ആദ്യ അലോട്ടുമെന്റിൽ 119475 വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടി
01:08 AM Aug 12, 2022 | Deepika.com