ദീ​പി​ക ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​രം ഇ​ന്ന്

01:43 AM Aug 11, 2022 | Deepika.com
തൃ​ശൂ​ർ: ദീ​പി​ക ചി​ൽ​ഡ്ര​ൻ​സ് ലീ​ഗും രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ‘ദീ​പി​ക ക​ള​ർ ഇ​ന്ത്യ’ പെ​യി​ന്‍റിം​ഗ് മ​ത്സ​രം ഇ​ന്നു ന​ട​ക്കും. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ൽ​കെ​ജി മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു മ​ത്സ​രം.

സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ക്കും. ഫാ. ​റാ​ഫേ​ൽ ആ​ക്കാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ർ​ക്കൈ​സ് സ്റ്റ​ഡി എ​ബ്രോ​ഡ് സി​ഇ​ഒ ദി​ലീ​പ് രാ​ധാ​കൃ​ഷ്ണ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഇ​ഗ്നേ​ഷ്യ​സ് ന​ന്തി​ക്ക​ര എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.

കേ​ര​ള​ത്തി​ലെ 2,800 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി അ​ഞ്ചു ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളാ​ണു മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ർ​ക്കൈ​സ് സ്റ്റ​ഡി എ​ബ്രോ​ഡ് ആ​ണ് മ​ത്സ​ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പാ​ർ​ട്ണ​ർ. ഐ​ബി​സ് ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ പ​വേ​ർ​ഡ് പാ​ർ​ട്ണ​ർ ആ​യും ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്, കെ​എ​സ്എ​ഫ്ഇ എ​ന്നി​വ​ർ അ​സോ​സി​യേ​റ്റ് പാ​ർ​ട്ണ​ർ​മാ​രാ​യും ഉ​ണ്ട്.