കൊച്ചി: വധശ്രമക്കേസില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യത്തിലേര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജസ്റ്റീസ് വിജു ഏബ്രഹാം ജാമ്യം നൽകിയത്. റിമാന്‍ഡിലായിരുന്ന ആര്‍ഷോയ്ക്ക് പിജി പരീക്ഷ എഴുതാനായി നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
2018ല്‍ എറണാകുളം ഗവ. ലോ കോളജില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലാണ് ആര്‍ഷോയ്ക്കെതിരേ പോലീസ് കേസെടുത്തത്.
കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ ജൂണില്‍ ആര്‍ഷോയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കു ജാമ്യം
01:43 AM Aug 11, 2022 | Deepika.com