കോഴിക്കോട്: പന്തിരിക്കരയിലെ ഇര്‍ഷാദിനെ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍കൂടി അറസ്റ്റില്‍.
ഇര്‍ഷാദിനെ വയനാട്ടിലെ ലോഡ്ജില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളായ വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍ (28), ഹിബാസ് (30) എന്നിവരെയാണ് ഇന്നലെ പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കായുള്ള തെരച്ചിലിനിടെ ഇവരെ പെരുവണ്ണാമൂഴി എസ്്ഐ ആര്.സി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽനിന്നു പിടികൂടുകയായിരുന്നു. രണ്ടുപേര്‍കൂടി അറസ്റ്റിലായതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ഇര്‍ഷാദിന്റെ കൊലപാതകം: രണ്ടു പേര്‍കൂടി അറസ്റ്റില്‍
01:13 AM Aug 10, 2022 | Deepika.com