കൊച്ചി: അനസ്തേഷ്യാ വിദഗ്ധരുടെ 14-ാമത് അന്താരാഷ്ട്ര സമ്മേളനം 12 നു ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ തുടങ്ങും.
ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റും സാർക്ക് അസോസിയേഷൻ ഓഫ് അനസ്തേഷ്യോളജിസ്റ്റും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സാർക്ക് രാജ്യങ്ങളിൽനിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 1500-ലധികം പ്രതിനിധികൾ പങ്കെടുക്കും.
12നു വൈകുന്നേരം ആറിനു തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയർ സയൻസസ് ഡയറക്ടർ പ്രഫ. ഡോ. എം. ആർ. രാജഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
അനസ്തേഷ്യാ വിദഗ്ധരുടെ സമ്മേളനം കൊച്ചിയിൽ
01:13 AM Aug 10, 2022 | Deepika.com