കോഴിക്കോട്: മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കുന്നതിനു മുന്‍പ് പാര്‍ട്ടിയോട് ആലോചിക്കണമായിരുന്നുവെന്ന് മുന്മേയര്കൂടിയായ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ.
വിവാദം ഒഴിവാക്കാന്‍ അവര്‍ ശ്രദ്ധിക്കണമായിരുന്നു. പരിചയക്കുറവാകാം ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു .
കോഴിക്കോട്ട് നടന്ന ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയില്‍നിന്ന് മേയര്‍ വിട്ടുനിന്നതല്ല. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് മേയര്‍ എത്താതിരുന്നത്. സംഘാടകരെ മുന്‍കൂട്ടി ഈ വിവരം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയോട് ആലോചിക്കേണ്ടിയിരുന്നു: തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ
01:13 AM Aug 10, 2022 | Deepika.com