ഭിന്നശേഷിക്കാർക്ക് യാത്രാ സൗജന്യം: വരുമാന പരിധി വർധിപ്പിക്കണമെന്ന്
12:10 AM Aug 10, 2022 | Deepika.com
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഭിന്നശേഷിക്കാർക്ക് സൗജന്യം ലഭിക്കുന്നതിനു വരുമാന പരിധി, മറ്റു ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഒരു ലക്ഷം രൂപയായി ഉയർത്തി നിശ്ചയിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്. എച്ച്. പഞ്ചാപകേശൻ ഗതാഗത വകുപ്പ് സെക്രട്ടറിയ്ക്ക് നിർദേശം നൽകി.