കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാനതലത്തില്‍ രൂപീകൃതമായതിന്റെ സുവര്‍ണജൂബിലി പരിപാടികളുടെ ഭാഗമായി 14ന് രാവിലെ കോഴിക്കോട് സുവര്ണനീതി സമ്മേളനം നടക്കും.
തിരുവനന്തപുരത്ത് നടന്നുവരുന്ന തീരസംരക്ഷണസമരത്തിന് സമ്മേളനം പിന്തുണ നല്‍കും. സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് പ്രത്യേക പ്രമേയം അവതരിപ്പിക്കും.
കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. കെഎല്‍സിഎ രൂപത പ്രസിഡന്റ് ജോസഫ് പ്ലാറ്റോ പെരേര അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ മാര്‍ച്ചില്‍ എറണാകുളത്ത് തുടക്കംകുറിച്ച സുവര്‍ണ ജൂബിലി പരിപാടികള്‍ 2023 മാര്‍ച്ച് 26ന് കൊച്ചി പള്ളുരുത്തിയില്‍ സമാപിക്കും.
തീരസംരക്ഷണ സമരം വ്യാപിപ്പിക്കാന്‍ കെഎല്‍സിഎ
12:10 AM Aug 10, 2022 | Deepika.com