നെടുമ്പാശേരി: വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ അഞ്ചു പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്നലെ രാവിലെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ കണ്ണൂർ പാനൂർ ശ്രീനിലയത്തിൽ ശ്രീലാൽ (32 ), പന്തക്കൽ കാർത്തികയിൽ റെനീഷ് (32), പാനൂർ മനീക്കര ലിബിൻ (32), പാനൂർ വാരിയം കണ്ടത്തിൽ അജ്മൽ (27), ചൊക്ലി കുന്നുമ്മക്കണ്ടി നജീബ് (22) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. തലശേരിയിൽ നിന്നാണ് പ്രതികളെ നെടുമ്പാശേരി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഒമാനിൽ നിന്ന് നെടുമ്പാശേരിയിൽ വന്നിറങ്ങിയ ഹഫ്സലിനെ പ്രതികൾ ഇന്നോവ കാറിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന ഒരു കിലോയോളം തൂക്കം വരുന്ന സ്വർണം സംഘം തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: അഞ്ചു പ്രതികൾ റിമാൻഡിൽ
12:10 AM Aug 10, 2022 | Deepika.com